വായു മലിനീകരണത്തില്‍ ചൈന ഒന്നാമത്; ഇന്ത്യന്‍ നഗരങ്ങള്‍ പിന്നിലല്ല

Webdunia
വ്യാഴം, 17 ഡിസം‌ബര്‍ 2015 (10:39 IST)
വൻ തോതിൽ വായു മലിനീകരണം സൃഷ്ടിക്കുന്ന രാജ്യങ്ങളുടെ പട്ടിക യുഎസ് ബഹിരാകാശ സ്ഥാപനമായ നാസ പുറത്തുവിട്ടു. 2004 മുതല്‍ നടത്തിയ ഉപഗ്രഹ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് നാസ പുറത്തുവിട്ടത്. മലിനീകരണം ഉണ്ടാക്കുന്ന വാതകമായ നൈട്രജന്‍ ഡൈ ഓക്സൈഡ് (ഫോസിൽ ഇന്ധനങ്ങളുടെ ജ്വലനത്തിലൂടെ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന വാതകം) പുറം തള്ളുന്നതില്‍ ചൈന, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങളുമാണ് മുന്നില്‍. ഇന്ത്യയിലെ പല നഗരങ്ങളിലും മലിനീകരണ വാതകമായ നൈട്രജൻ ഡയോക്സൈഡിന്‍റെ തോത് ഉയരുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു.

സമീപ വര്‍ഷങ്ങളില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നൈട്രജന്‍ ഡൈ ഓക്സൈഡ് പുറംതള്ളുന്നതില്‍ കുറവു വരുത്തിയിട്ടുണ്ട്. ബെയ്ജിംഗ്, ഷാംഗ്ഹായ്, പേള്‍ റിവര്‍ ഡെല്‍റ്റ എന്നിവിടങ്ങളില്‍ നിന്നുള്ള മനിലീകരണത്തില്‍ 40ശതമാനം കുറവു വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഭൂമിയിലെ വിവിധ പ്രദേശത്തെ അന്തരീക്ഷത്തിലെ നൈട്രജൻ ഡയോക്സൈഡിന്‍റെ അളവ് ചുവപ്പ് നിറത്തിൽ നാസ പുറത്തിറക്കിയ പട്ടികയിൽ ദൃശ്യമാണ്. വാഹനങ്ങളും വ്യവസായശാലകളും വൻതോതിലാണ്  നൈട്രജന്‍ ഡൈ ഓക്സൈഡ് വാതകം പുറന്തള്ളുന്നത്.