വരന്‍ വധുവിനെ നാലാം നിലയില്‍ നിന്നും താഴേക്കെറിഞ്ഞ് കൊന്നു

Webdunia
വെള്ളി, 30 ഒക്‌ടോബര്‍ 2015 (18:13 IST)
ആദ്യ രാത്രിയില്‍ വധു കന്യകയല്ലെന്ന് അറിഞ്ഞ വരന്‍ വിവാഹ പിറ്റേന്ന് വധുവിനെ നാലാം നിലയില്‍ നിന്നും താഴേക്കെറിഞ്ഞ് കൊന്നു.

തലസ്ഥാന നഗരിയായ കെയ്‌റോയിലെ ഒരു കെട്ടിടത്തിലാണ് സംഭവം നടന്നത്. സംഭവത്തില്‍ വരനെ പോലീസ് അറസ്റ്റ് ചെയ്തു.വധു കന്യകയല്ലാത്തതിനാലാണ് കൊലപ്പെടുത്തിയതെന്ന് വരന്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

വരന്‍ വധുവിനെ ബാല്‍ക്കണിയില്‍ നിന്നും താഴേക്കെറിയുന്നത് കണ്ടവരുണ്ട്. ഇവരാണ് വിവരം പോലീസില്‍ അറിയിച്ചത്.