സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്നതും അത് സൂഷിക്കുന്നതും ഒരു മനോരോഗമാണ്. എന്നാല്‍ അടിവസ്ത്രങ്ങള്‍ ഭക്ഷിക്കുന്നത് അതിലും വലിയ രോഗമായിരിക്കും. എന്നാല്‍ ലണ്ടനിലെ മോളിയെന്ന നായ വയറ്റിലാക്കിയത് പന്ത്രണ്ടോളം ബ്രേസിയറുകള്‍ അടക്കമുള്ള അടിവസ്ത്രളാണ്. അടിവസ്ത്രങ്ങള്‍ ഭക്ഷിച്ച് അവശയായ നായയുടെ ജീവന്‍ ശസ്ത്രക്രിയ നടത്തി രക്ഷപ്പെടുത്തുകയായിരുന്നു.
നന്നായി ഭക്ഷണം കഴിച്ചിരുന്ന മോളി അടുത്ത കാലത്തായി ഭക്ഷണത്തോട് അത്ര പ്രിയം കാണച്ചിരുന്നില്ല. ഭക്ഷണം കഴിക്കാതെയും മോളിയുടെ ശരീരഭാരം അമിതമായി വര്‍ദ്ധിച്ചു. തുടര്‍ന്ന് നടത്തിയ എക്‌സറേ പരിശോധനയില്‍ ഡോക്ടര്‍മാരാണ് ആദ്യം ഞെട്ടിയത്.
വയറുകള്‍ നിറയെ ബ്രേസിയറുകള്‍. മൂന്നുമാസം കൊണ്ട് ബ്രേസിയറുകളും അടിവസ്ത്രങ്ങളുമടക്കം അഞ്ച് കിലോയോളം തുണിയാണ് റോട്ട് വീലര്‍ ഇനത്തില്‍പ്പെട്ട മോളിയുടെ വയറ്റില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ഓപ്പറേഷനിലൂടെ അടിവസ്ത്രങ്ങളെല്ലാം പുറത്തെടുക്കുകയായിരുന്നു.
അടിവസ്ത്രങ്ങള്‍ പുറത്തുവന്നതോടെ മോളിയുടെ ഉടമസ്ഥര്‍ക്കും കിട്ടി പണി. ഉടമസ്ഥരായ സ്റ്റുവര്‍ട്ടിനും റെബേക്കയ്ക്കും കോടതി 100 പൗണ്ട് പിഴ വിധിച്ചു. ഇതിന് പുറമെ അഞ്ച് വര്‍ഷത്തേക്ക് മൃഗങ്ങളെ വളര്‍ത്തുന്നതില്‍ നിന്ന് വിലക്കും ഏര്‍പ്പെടുത്തി. മോളിയെ പുതിയ ഉടമസ്ഥര്‍ക്ക് കൈമാറാനും കോടതി നിര്‍ദ്ദേശിച്ചു.