സ്പെയിനിന്റെ മിറേയ ലാലഗു റോസെ ലോക സുന്ദരി കിരീടം സ്വന്തമാക്കി. ചൈനയില്‍ നടന്ന മൽസരത്തിൽ
144 രാജ്യങ്ങളിലെ സുന്ദരികളെ പിന്തള്ളിയാണ് അഴകിന്റെ റാണിയായി ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. മിസ് റഷ്യ സോഫിയ നികിത്ചുകാണ് ഫസ്റ്റ് റണ്ണർ അപ്പ്. ഇന്തൊനീഷ്യയുടെ മറിയ ഹാർഫാൻതിയാണ് മൂന്നാം സ്ഥാനത്ത്.
മല്‍സരത്തിനുണ്ടായിരുന്ന മിസ് ഇന്ത്യയുടെ അദിഥി ആര്യയ്ക്ക് അവസാന 20ൽ പോലും ഇടം കണ്ടെത്താനായില്ല. സെമി ഫൈനലില്‍ പോലും ഇടംനേടാതെ ഇവര്‍ പുറത്താകുകയായിരുന്നു. കഴിഞ്ഞ വർഷത്തെ ജേതാവായ ദക്ഷിണാഫ്രിക്കയുടെ ജോളിൻ സ്ട്രോസാണ് മിറേയയെ കിരീടമണിയിച്ചത്.
മിസ് കാനഡയുടെ അസാന്നിധ്യം കൊണ്ടാണ് ഇത്തവണത്തെ ലോക സുന്ദരി മത്സരം ശ്രദ്ധേയമായത്. ചൈനയിലെ മനുഷ്യാവകാശങ്ങളെ വിമർശിച്ചതിന് കാനഡിയൻ മൽസരാർഥിക്ക് വീസ നിഷേധിക്കുകയായിരുന്നു.