സൊമാലിയയില്‍ തീവ്രവാദി ആക്രമണം; സൈനികര്‍ കൊല്ലപ്പെട്ടു

Webdunia
വെള്ളി, 19 ജൂണ്‍ 2015 (10:09 IST)
സൊമാലിയയില്‍ അല്‍ ഷബാബ് തീവ്രവാദികളുടെ ആക്രമണത്തില്‍ നാലു സൊമാലിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്കു പരിക്കേറ്റു. സൊമാലിയയിലെ ഗെഡോ മേഖലയിലാണ് ആക്രമണമുണ്ടായത്. മേഖലയില്‍ തമ്പടിച്ചിരുന്ന സൈനികര്‍ക്കു നേരെ തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.