ഡച്ച് നഗരമായ ജ്സ്സെസ്റ്റീനില് ഒരു യുവാവ് തന്റെ കാമുകിയോട് അല്പം വ്യത്യസ്ഥമായ രീതിയില്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പൊള്‍ ശരിക്കും വലഞ്ഞത് പെണ്‍കുട്ടിയുടെ അയല്‍ക്കാരാണ്.
രണ്ടാം നിലയിലെ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന പെണ്‍കുട്ടിയോട് അതിരാവിലെ ഉറക്കമുണരുമ്പോള്‍ ജനലിനടുത്തെത്തി അഭ്യര്‍ത്ഥന നടത്താനായിരുന്നു ഇയാളുടെ പദ്ധതി.
ഇതിനായി ഇയാള്‍ ഒരു ക്രെയിന്‍ വാടകയ്ക്ക് എടുത്തു. എന്നാല്‍ ഇയാള്‍ ജനാലയ്ക്കലെത്തുന്നതിന് മുമ്പേ ക്രെയിന്‍ മറിഞ്ഞ് സമീപത്തെ അപ്പാര്‍ട്ടുമെന്റുകളുടെ മേല്‍ക്കൂര തകര്‍ന്നു. ഇതുമൂലം ആറ് അപ്പാര്‍ട്ടുമെന്റുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടി വന്നു.എന്നാല്‍ അയല്‍വാസികള്‍ വെട്ടിലായെങ്കിലും സംഭവം വിജയിച്ചു. ഇരുവരും പാരീസില്‍ യാത്ര പോയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.