ല‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ഷ്കര്‍ ഇ തോയിബ കൂടുതല്‍ അപകടകാരി... ഭീകരര്‍ പാകിസ്ഥാനില്‍ സര്‍വ്വ സ്വതന്ത്രര്‍...!

Webdunia
ചൊവ്വ, 17 നവം‌ബര്‍ 2015 (12:56 IST)
പാകിസ്ഥാന്‍ കേന്ദ്രമാക്കി ഇന്ത്യയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയാണ് ലഷ്കര്‍ ഇ തോയിബ. ഇതിന്റെ നേതാക്കാള്‍ പാക് ചാരസംഘടനായ ഐ‌എസ്‌ഐയുടെ സഹായത്തൊടെ പാകിസ്ഥാനില്‍ സ്വതന്ത്രരായി വിഹരിക്കുകയാണെന്നും മുംബൈ ആക്രമണത്തില്‍ ഈ ഭീകരസംഘടനയുടെ പങ്ക് ഇന്ത്യ തെളിയിച്ചതുമാണെന്ന് നമുക്കറിയാം. എന്നാല്‍ ഇതെല്ലാം കാലാകാലങ്ങളായി പാകിസ്ഥാന്‍ നിഷേധിച്ചുവരികയുമാണ്.

ഇപ്പോളിതാ പാകിസ്ഥാനെ പ്രതികൂട്ടിലാക്കി അമേരിക്കന്‍ ചാരസംഘടനയായ സി‌ഐ‌എയിലെ മുന്‍ ഉദ്യോഗസ്ഥന്‍ രംഗത്ത്. മുന്‍ സെൻട്രൽ ഇന്റലിജന്സ് ഏജൻസി (സിഐഎ) അനലിസ്റ്റായ ബ്രൂസ് റീഡൽ രംഗത്ത് വന്നിരിക്കുന്നത്. പാക് പിന്തുണയോടെ ല‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ഷ്കര്‍ ഇ തോയിബ മുമ്പുള്ളതിനേക്കാൾ കൂടുതൽ അപകടകാരിയായെന്നും ഇവരുടെ പ്രവര്‍ത്തന രീതികളാണ് ലോകമെമ്പാടുമുള്ള ഭീകര സംഘടനകൾ സ്വീകരിക്കുന്നതെന്നുമാണ് ബ്രൂസ് റീഡൽ പറയുന്നത്.

പാകിസ്ഥാന്റെ പിന്തുണ ഉള്ളതിനാൽ ല‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ഷ്കറെ തയിബ അതിന്റെ ആക്രമണങ്ങൾക്ക് യാതൊരു പിഴയും നൽകിയിട്ടില്ല. സംഘടനയുടെ മുതിർന്ന നേതാക്കൾ പാകിസ്ഥാനിൽ സ്വതന്ത്രരായി പ്രവർത്തിക്കുന്നു. ല‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ഷ്കര്‍ ഇ തോയിബയ്ക്ക് പാകിസ്ഥാന്‍ സേനയുടെ സംരക്ഷണവും പിന്തുണയും ഉണ്ടെന്നും ബ്രൂസ് റീഡൽ പറഞ്ഞു. പാരിസിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഭീകരാക്രണണം 2008 ലെ മുംബൈ ആക്രമണത്തിന് സമാനമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

മുംബൈ ആക്രമണത്തിൽ ഭീകരർ സെല്‍ ഫോണിലൂടെ പാകിസ്ഥാനിലുള്ള നേതാക്കുമായി ആശയ വിനിമയം നടത്തുകയും അവർ നിർദേശം നൽകുകയും ചെയ്തു. എന്നാൽ പാരിസ് ആക്രമണത്തിൽ ഇതൊന്നു കാണാൻ സാധിച്ചില്ലെന്നും ബ്രൂസ് റീഡൽ നിരീക്ഷിക്കുന്നു.

മുംബൈ ആക്രണം പാക് രഹസ്യന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെയും അൽഖ്വയ്ദയുടെയും പിന്തുണയോടെ ല‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ഷ്കര്‍ ഇ തോയിബയാണ് നടത്തിയതെന്നും റീഡൽ പറഞ്ഞു.  2008 ലെ മുംബൈ ആക്രമണത്തിൽ 166 പേരാണ് മരിച്ചത്. ഇസ്‌ലാമിക് സ്റ്റേറ്റിനെ തടയുന്നതിന് ലോക രാഷ്ട്രങ്ങൾക്ക് വളരെ പ്രവർത്തിക്കാനുണ്ട്. പാരിസ്, മുംബൈ ആക്രമണങ്ങള്‍ക്ക് വലിയ ആയുധസന്നാഹം ഉള്ള ചെറിയ ഗ്രൂപ്പിനെയാണ് ഉപയോഗിച്ചത്. ഇവരുടെ ലക്ഷ്യം നഗര പ്രദേശമായിരുന്നു. അദ്ദേഹം പറഞ്ഞു.