ലിബിയയിൽ നടന്ന മിസൈൽ ആക്രമണത്തിൽ മലയാളികളായ അമ്മയും കുഞ്ഞും കൊല്ലപ്പെട്ടു. കോട്ടയം വെളിയന്നൂർ സ്വദേശി സുനു, മകൻ പ്രണവ് എന്നിവരാണ് മരിച്ചത്. ഇവർ താമസിച്ചിരുന്ന വീടിനു മുകളിലേക്ക് മിസൈൽ വീഴുകയായിരുന്നു. ഇന്നലെ രാത്രി ഇന്ത്യൻ സമയം ഏതാണ്ട് എട്ടുമണിയോടെയാണ് സംഭവം നടന്നത്.
ലിബിയയിൽ ഐ എസ് ഭീകരർ നടത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ വേണ്ടി അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ പലപ്പോളും ഇവിടെ മിസൈൽ ആക്രമണങ്ങൾ നടത്തുന്നുണ്ട്. അഞ്ചുവർഷം മുമ്പ് ഗദ്ദാഫി യുഗം അവസാനിച്ചുയെങ്കിലും ഇപ്പോളും ലിബിയയിൽ ആഭ്യന്തരയുദ്ധം തുടരുകയാണ്.