പാക്കിസ്ഥാനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ വ്യോമസേ ഉദ്യോഗസ്ഥനെ തീവ്രവാദികള്‍ വെടിവെച്ചു കൊന്നു.സൈനികന്റെ മൃതദേഹം ബലൂജിസ്ഥാന്‍ പ്രവിശ്യയിലാണ് കണ്ടെത്തിയത്. തെഹരീക്ക്- ഇ - താലിബാന്‍ പാക്കിസ്ഥാന്‍ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് വ്യോമസേന ഉദ്യോഗസ്ഥന്‍ അടക്കം 4 പേരെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. ഇതില്‍ രണ്ടുപേരെ വിട്ടയച്ചിരുന്നു. എന്നാല്‍ തട്ടിക്കൊണ്ടു പോയതില്‍ മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല.