മാധ്യമ പ്രവര്‍ത്തകന്റെ വീട് ബോംബ് വച്ച് തകര്‍ത്തു!

Webdunia
ബുധന്‍, 2 ജൂലൈ 2014 (17:51 IST)
പാക്കിസ്ഥാനിലെ മാധ്യമപ്രവര്‍ത്തകന്റെ വീട് അക്രമികള്‍ ബോംബുവച്ച്‌ തകര്‍ത്തു. പെഷവാറിലെ എക്സ്പ്രസ്‌ ന്യൂസ്‌ എന്ന പത്രത്തിന്റെ പെഷവാര്‍ ബ്യൂറോ ചീഫായ ജംഷിദ്‌ ഭഗ്‌വാന്റെ വീടാണ്‌ ബോംബാക്രമണത്തില്‍ തകര്‍ന്നത്‌.

ചൊവ്വാഴ്ച അര്‍ധരാത്രിയാണ്‌ സംഭവം. ആക്രമണത്തില്‍ ജംഷിദും കുടുംബാംഗങ്ങളും പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ജംഷിദിന്റെ വീടിനുനേരെയുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്‌. നേരത്തെ, മാര്‍ച്ചിലും ഏപ്രില്‍ ആറിനും ജംഷിദിനു നേരെ ആക്രമണമുണ്ടായിരുന്നു.

ചൊവ്വാഴ്ച രാത്രിയിലെത്തിയ അക്രമി സംഘം വീടിനു സമീപം സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. 800 ഗ്രാം തൂക്കംവരുന്ന സ്ഫോടകവസ്തുക്കളാണ്‌ അക്രമികള്‍ ഉപയോഗിച്ചതെന്നും പോലീസ്‌ അറിയിച്ചു. സ്ഫോടനത്തില്‍ സമീപത്തുണ്ടായിരുന്ന വാഹനങ്ങളും കത്തിനശിച്ചു.