സഹഭീകരരില്‍ നിന്നും എതിര്‍പ്പ്; ജിഹാദി ജോണ്‍ ഐഎസ് വിട്ടു

Webdunia
ശനി, 25 ജൂലൈ 2015 (15:12 IST)
‘ജിഹാദി ജോണ്‍’ എന്നറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റെറ്റ് ഭീകരന്‍ മുഹമ്മദ് എംവാസി ഐ എസ് വിട്ടതായി റിപ്പോര്‍ട്ടുകള്‍. ഇറാഖിലും സിറിയയിലും ബ്രിട്ടീഷ് അമേരിക്കൻ സേനകൾ ഇയാലെ പിടികൂടാനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയതും സഹഭീകരരില്‍ നിന്നും എതിര്‍പ്പുമാണ് ഇയാള്‍ സംഘടന വിടാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇയാള്‍ ഇറാഖില്‍ നിന്നും സിറിയയിലേക്ക്‌ പലായനം ചെയ്‌തതായിട്ടാണ്‌ റിപ്പോര്‍ട്ടുകള്‍. ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ ഇയാള്‍ ഇസ്‌ളാമിക്‌ സ്‌റ്റേറ്റ്‌ വിട്ടെന്നും ആഫ്രിക്കയിലേക്ക് ആഫ്രിക്കയിലേക്ക്‌ കുടിയേറാനുള്ള ശ്രമത്തിലാണെന്നുമാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാൾ സിറിയയിലുളള അത്രയ്ക്ക് ശക്തമല്ലാത്ത ഏതെങ്കിലും ഭീകരസംഘടനയക്കൊപ്പം കൂടാൻ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്. ഇതല്ലെങ്കില്‍ അമേരിക്കയുടെ  മധ്യപൂർവ്വദേശത്ത് നടത്തുന്ന  തെരച്ചിലിൽ പെടാതെ എവിടെയെങ്കിലും ഒളിച്ച് കഴിയാനും സാധ്യതയുണ്ടെന്നും കരുതപ്പെടുന്നു.

മാധ്യമപ്രവര്‍ത്തകരും ജോലിക്കാരുമായ സ്‌റ്റെഫാന്‍ സോട്ട്‌ലോഫ്‌, ജെയിംസ്‌ ഫോളി, ഡേവിഡ്‌ ഹെയ്‌ന്‍സ്‌, അലന്‍ ഹെന്നിംഗ്‌, പീറ്റര്‍ കാസിഗ്‌ എന്നിവരെ ഇയാളാണ് കഴുത്തറത്ത്‌ കൊന്നത്.