ഇറാഖിലെ മൊസൂളിൽ ഐ എസിന്റെ കൂട്ടക്കുരുതി. ഐഎസ് ഭീകരർ അറുപതിലേറെപ്പേരെ കൊലപ്പെടുത്തിയതായും മൃതദേഹങ്ങൾ ഇലക്ട്രിക് പോസ്റ്റുകളിൽ കെട്ടിത്തൂക്കിയ നിലയിൽ കാണപ്പെട്ടുവെന്നും ഐക്യരാഷ്ട്ര സഭ അറിയിച്ചു. ഗവൺമെന്റ് സൈന്യത്തെ സഹായിക്കുന്നവരും രാജ്യദ്രോഹികളുമാണെന്ന് ആരോപിച്ചായായിരുന്നു ഈ നിഷ്ഠുര നടപടി.
ഇറാഖ് സേനയ്ക്കെതിരായ ഭീകരര്‍ നടത്തുന്ന പോരാട്ടത്തെത്തുടർന്ന് പ്രദേശവാസികളാരും ഫോൺ ഉപയോഗിക്കരുതെന്ന് ഐ എസ് നിര്‍ദേശം നല്‍കിയിരുന്നു. ഇത് ലംഘിച്ചവരെയാണ് കൊലപ്പെടുത്തിയത്. മൃതദേഹങ്ങളിൽ ഓറഞ്ച് നിറമുള്ള വസ്ത്രം ധരിപ്പിച്ചു ചുവന്ന അക്ഷരത്തിൽ വസ്ത്രത്തിനു മേൽ വഞ്ചകർ എന്ന് എഴുതിയിട്ടുമുണ്ട്.