ഇറാക്കിലും സിറിയയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.
വരുന്ന ഉത്സവകാലത്ത് ആക്രമണം നടത്താനാണ് ഐ.എസ് പദ്ധതിയെന്നും ഇന്റലിജന്‍സ് വിഭാഗം ഡല്‍ഹി പോലീസിനു കൈമാറിയ റിപ്പോര്‍ട്ട് പറയുന്നു.
രാജസ്ഥാനിലും ആക്രമണം നടത്താന്‍ സാധ്യതയുണ്ട്. ഇതുസംബന്ധിച്ചു രാജസ്ഥാന്‍ പോലീസിനും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.