യമനില്‍ ഷിയ പള്ളികളെ ലക്ഷ്യംവെച്ച് ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ നടത്തിയ അഞ്ച് ബോംബ് സ്ഫോടനങ്ങളിൽ 31 പേർ കൊല്ലപ്പെട്ടു. അമ്പതിലധികമാളുകള്‍ക്ക് പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രണ്ട് കാർ ബോംബ് സ്ഫോടനങ്ങൾ പള്ളികളുടെ നേർക്കായിരന്നു. മൂന്നാമത്തേത് ഹൂതി വിമതരുടെ നേതാവ് സലേഹ് അൽ സമ്മദിന്റെ വീടിനു നേർക്കുമായിരുന്നു.അൽ ഹഷുഷ് പള്ളിയുടെ നേർക്കും ഇത്തവണ ആക്രമണമുണ്ടായി. ഹൂതി വിമതരെ പിന്തുണയ്ക്കുന്ന മധ്യ ഹായെൽ ജില്ലയിലെ അൽ ഖുബ അൽ ഖദ്ര പള്ളിയിലാണ് മറ്റൊരു കാർ ബോംബ് സ്ഫോടനമുണ്ടായത്.
ഇതു കൂടാതെ, അൽ സിറാ ജില്ലയിലെ അൽ കിബ്സ്സി, അൽ തയ്സ്സിർ പള്ളികളും ആക്രമണത്തിനിരയായി. എല്ലായിടത്തും ഏകദേശം ഒരേസമയത്താണ് സ്ഫോടനമുണ്ടായത്. ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ് ഐഎസ്) ഭീകരർ ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തു.