ഐ എസ് ഐ എസ് തീവ്രവാദികള്‍ക്കെതിരെ ആക്രമണം നടത്തുന്നത് സംബന്ധിച്ച് പ്രഖ്യാപനം അമേരിക്കന്‍ പ്രസിഡന്‍റ് ബാരാക് ഒബാമ ബുധനാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രമുഖ വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സിന് അനുവദിച്ച അഭിമുഖത്തിലാണ് ഒബാമ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.
തീവ്രവാദികള്‍ക്കെതിരെയുള്ള നീക്കം സംബന്ധിച്ച് അമേരിക്കന്‍ ജനതയ്ക്കും യുഎസ് കോണ്‍ഗ്രസിനും ഒബാമ വിശദീകരണം നല്‍കും.വേള്‍ഡ് ട്രെഡ് സെന്റര്‍ തകര്‍ത്തതിന്റെ വാര്‍ഷിക ദിനത്തിന്റെ ഒരു ദിവസം മുമ്പാണ് ഒബാമയുടെ പ്രഖ്യപനം ഉണ്ടാകുക.
ഐഎസ്ഐസിനെ തകര്‍ക്കുക ലക്ഷ്യമിട്ടാണ് അമേരിക്ക ആക്രമണനീക്കം നടത്തുന്നതെന്നും നിലവില്‍ അമേരിക്കന്‍ ജനതയ്ക്ക് ഐഎസ്ഐഎസ് ഭീഷണിയല്ലെങ്കിലും ഭാവിയില്‍ വെല്ലുവിളിയാകാന്‍ സാധ്യതയുണ്ടെന്നും ഒബാമ പറഞ്ഞു.കഴിഞ്ഞ ദിവസം മറ്റോരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഐ എസ് തീവ്രവാദികള്‍ക്കെതിരെ ആക്രമണം നടത്തുന്നതിനെപ്പറ്റി സൂചന നല്‍കിയിരുന്നു.
നേരത്തെ ഇറാഖ്, സിറിയ, ലിബിയ, യുക്രെയ്ന്‍ എന്നിവിടങ്ങളിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കയുടെ വിദേശ നയത്തെ സംബന്ധിച്ച് ഒബാമക്കെതിരെ ഡമോക്രാറ്റ്, റിപ്പബ്ളിക്കന്‍ കക്ഷികള്‍ വിമര്‍ശമുന്നയിച്ചിരുന്നു.