സിറിയയില്‍ ഐഎസ് ഐഎസ് ഭീകരരും സൈനികരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മുപ്പത് സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രി സിറിയയിലെ മധ്യ പ്രവിശ്യയിലെ അല്‍-സഹര്‍ പ്രകൃതിവാതകപാടത്തിന് സമീപം ഉണ്ടായ കനത്ത വെടിവെപ്പിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.
ഇതേദിവസം തന്നെ ഈ മേഖലയിലെ മൂന്ന് വാതക കിണറുകളാണ് ഐഎസ് ഐഎസ്ഭീകരര്‍ പിടിച്ചെടുത്തത്. മേഖലയില്‍ ശക്തമായ തീവ്രവാദികളുടെ സാന്നിധ്യമാണുള്ളതെന്ന് മനുഷ്യാവകാശ സംഘടനയായ സിന്‍ഹുവ വ്യക്തമാക്കിയതിന് പിന്നാലെയാണ് സൈനികരുടെ കൂട്ട മരണം.
കഴിഞ്ഞ ജൂലായില്‍ അല്‍-സഹര്‍ വാതകപാടം ഐഎസ് ഐഎസ് ഭീകരര്‍ പിടിച്ചെടുത്തെങ്കിലും ജൂലായ് 26ന് സൈന്യം തിരിച്ചു പിടിച്ചിരുന്നു. ഇതോടെ സിറിയയില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമായിരിക്കുകയാണ്.