ഇസ്‌ളാമിക്‌ സ്‌റ്റേറ്റ്‌ തീവ്രവാദികള്‍ അല്‍ ഖ്വായ്‌ദ നേതാവിന്റെ തലവെട്ടി

Webdunia
തിങ്കള്‍, 22 ജൂണ്‍ 2015 (14:29 IST)
അല്‍ ഖ്വായ്‌ദ സിറിയന്‍ വിഭാഗമായ ജബത്ത്‌ അല്‍ നുസ്രയുടെ മുതിര്‍ന്ന് നേതാവിനെ ഇസ്ലാനിക് സ്റ്റേറ്റ് തീവ്രവാദികള്‍ തലവെട്ടിക്കൊന്നു. അബ്‌ദേ അല്‍ ബാര അല്‍ ഇറാഖി എന്ന ആളുടെ തലയാണ്‌ പരസ്യമായി വെട്ടിമാറ്റിയത്‌. ഇതിന്റെ വീഡിയോ ഐഎസ്‌ പുറത്തുവിട്ടു. ഐ‌എസിനെ എതിര്‍ത്തതിനും അതിനെതിരെ പോരാടിയതിനുമാണ് ഇറാഖിയുടെ വധ ശിക്ഷ നടപ്പിലാക്കിയത്.

ജൂണ്‍ 15 ന്‌ അല്‍ നയിമിലായിരുന്നു വധശിക്ഷ നടപ്പാക്കിയത്‌. മനുഷ്യാവകാശത്തിന്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന യു കെ സിറിയന്‍ നിരീക്ഷണ വിഭാഗം സംഭവം സ്‌ഥിരീകരിച്ചു. നുസ്രാ നേതാവിന്റെ തലവെട്ടുന്നതിന്റെ വീഡിയോ ലഭിച്ചതായി സംഘടന പറഞ്ഞു. കാല്‍മുട്ടില്‍ ഇരിക്കുന്ന നുസ്രാ നേതാവിന്‌ നേരെ തിളങ്ങുന്ന വാളുയര്‍ത്തി നില്‍ക്കുന്ന ആരാച്ചാര്‍ ഐഎസിനെ എതിര്‍ത്തതിനും എതിരേ പോരാടിയതിനും തല വെട്ടുന്നു എന്ന വ്യക്‌തമാക്കുന്നതായിട്ടാണ്‌ വീഡിയോ.

വധശിക്ഷ നടപ്പാക്കുന്നത്‌ കുട്ടികള്‍ ഉള്‍പ്പെടെയുള്ള അനേകര്‍ക്ക്‌ മുന്നിലാണ്‌. സുന്നി വിഭാഗക്കാരായ നുസ്രാഫ്രണ്ടും ഇസ്‌ളാമിക്‌ സ്‌റ്റേറ്റും ഒരിക്കല്‍ അടുപ്പമുള്ളതും പരസ്‌പരം സഹകരിക്കുന്നതുമായി സംഘടനകളായിരുന്നു. എന്നാല്‍ സിറിയയില്‍ ഐഎസ്‌ ശക്‌തമായ മേല്‍ക്കോയ്‌മ നേടാന്‍ തുടങ്ങിയതോടെ അല്‍ കൊയ്‌ദ വിഭാഗം കാലക്രമേണെ എതിരാളികളായി മാറുകയായിരുന്നു. സംഭവത്തോടെ അല്‍ ഖ്വായ്ദയും ഐ‌എസും തമ്മിലുള്ള പോരിന് ആക്കം കൂടിയതായാണ് വിവരം.