ഇറാഖിലെ ഒരു സര്‍വകലാശാലയില്‍ ഗവേഷണത്തിനായി കരുതിയിരുന്ന ആണവ സംയുക്തം സുന്നി ഭീകരർ പിടിച്ചെടുത്തു. 40 കിലോഗ്രാം വരുന്ന യൂറേനിയം സംയുക്തമാണ് ഐഎസ്ഐഎസ് ഭീകരര്‍ പിടിച്ചെടുത്തത്. ഈ കാര്യം കത്തിലൂടെ ഇറാക്ക് അധികൃതർ യുഎൻ സംഘത്തിന് കൈമാറിയിട്ടുണ്ട്.
ഭീകരർ ഇറാഖിലേ വിദേശത്തോ ആണവ വസ്തുക്കൾ ഉപയോഗിക്കുന്നത് തടയണമെന്ന് കത്തിൽ അഭ്യർത്ഥിക്കുന്നുണ്ട്. എന്നാല്‍ തട്ടിയെടുത്ത ആണവ വസ്തുക്കള്‍ വീര്യം കുറഞ്ഞവയാണെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) വക്താവ് ഗില്‍ ദൂസര്‍ ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസം ബഗ്ദാദ് നഗരത്തിലേക്ക് മുന്നേറുന്നതിനിടെയാണ് വിമതര്‍ യുറേനിയം കൈവശപ്പെടുത്തിയതെന്ന് കരുതുന്നു. സര്‍വകലാശാലയുടെ നിയന്ത്രണം വിമതര്‍ക്ക് ലഭിച്ചിരുന്നു.