പുറത്താക്കിയ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ പാകിസ്ഥാന്‍ വിട്ടു

Webdunia
ചൊവ്വ, 20 മെയ് 2014 (12:05 IST)
കാരണം പറയാതെ പാകിസ്ഥാന്‍ പുറത്താക്കിയ പിടിഐ ലേഖകന്‍ സ്നേഹേഷ്‌ അലക്സ്‌ ഫിലിപ്‌, ഹിന്ദു ലേഖിക മീനാ മേനോന്‍ എന്നിവര്‍ രാജ്യം വിട്ടു. 
 
പാകിസ്ഥാനില്‍ ആകെയുള്ള രണ്ട്‌ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരായ സ്നേഹേഷും മീനയും അവിടെ എത്തിയിട്ട്‌ ഒന്‍പതു മാസത്തോളമേ ആയിരുന്നുള്ളു. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ ഏതാനും മാസത്തേക്കു മാത്രമായാണ്‌ പാകിസ്ഥാന്‍ വീസ നല്‍കുന്നത്‌. 
 
പിന്നീട്‌ തുടര്‍ച്ചയായി അപേക്ഷ നല്‍കി വേണം കാലാവധി നീട്ടിയെടുക്കാന്‍. 1970കളിലുണ്ടാക്കിയ ധാരണ പ്രകാരം രണ്ടു മാധ്യമപ്രവര്‍ത്തകരെ ഇരു രാജ്യങ്ങളും പരസ്പരം നിയോഗിക്കാറുണ്ട്‌.