പാകിസ്‌താന്‍ ക്രിക്കറ്റ് താരവും പാക് പ്രതിപക്ഷ നേതാവുമായ ഇമ്രാന്‍ ഖാന്‍ വെടിയേറ്റ് മരിച്ചെന്ന വാര്‍ത്ത പരത്തി ലോകത്ത മണിക്കൂറുകളോളം നിരാശയിലാഴ്ത്തിയത് ന്യൂ ജനറേഷന്റെ വികൃതി.
ഫേസ്‌ബുക്ക് വഴിയും വാട്ട്സ്ആപ്പിലൂടെയുമാണ് ഇമ്രാന്‍ ഖാന്റെ മരണവാര്‍ത്ത പരന്നത്. ഈ സമയം തന്നെ ബോളിവുഡ് നടനും ആമീര്‍ഖാന്റെ അനന്തിരവനുമായ ഇമ്രാനും കൊല്ലപ്പെട്ടന്ന വാര്‍ത്തയും സോഷ്യല്‍മീഡിയ വെബ്‌സൈറ്റുകളില്‍ നിറഞ്ഞു.
ഇമ്രാന്‍ ഖാന്‍ വെടിവയ്‌പ്പില്‍ കൊല്ലപ്പെട്ടെന്നു വാട്ട്‌സ്‌ആപ്പിലൂടെയാണു പ്രചരിച്ചത്. വെടിയേറ്റ നിലയിലുള്ള ചിത്രം ഇതോടൊപ്പം ഉണ്ടായിരുന്നു. ഫേസ്‌ബുക്കില്‍ ആര്‍ഐപി ഇമ്രാന്‍ ഖാന്‍ എന്ന പേരിലാണ് പേജ് വന്നത്. പത്ത് ലക്ഷം ലൈക്കുകളാണ് ആ പേജിന് മണിക്കൂറുകള്‍ക്കുളളില്‍ ലഭിച്ചത്.നമ്മുടെ പ്രിയപ്പെട്ട ഇമ്രാന്‍ഖാന്‍ മരിച്ചു.
അദ്ദേഹം ഇനി നമ്മുടെ മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുമെന്നുമാണ് ഫേസ്‌ബുക്കില്‍ വാര്‍ത്ത വന്നത്. തുടര്‍ന്ന് വാര്‍ത്ത തെറ്റാണെന്നും വിശ്വസിക്കരുതെന്നും ഇമ്രാന്‍ ഖാന്റെ മാനേജര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് വാര്‍ത്തയ്ക്ക് അന്ത്യം കുറിച്ചത്.