ഈദ് ദിനത്തിലും ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍
ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണം ഈദ് ദിനത്തിലും തുടര്‍ന്നു. ഒരു അഭയാര്‍ത്ഥി ക്യാമ്പിനും ആശുപത്രി കെട്ടിടത്തിനുനേരെയും ഇസ്രയേല്‍ നടത്തിയ സൈനിക ആക്രമണത്തില്‍ ഇന്നലെ ഏഴു കുട്ടികള്‍ മരണമടഞ്ഞു
ഈദ് ദിനമായ തിങ്കളാഴ്ച തിങ്കളാഴ്ച ഉച്ച വരെ ഇസ്രയേല്‍ ആക്രമണം ഉണ്ടായിരുന്നില്ല എന്നാല്‍ ഉച്ചയ്ക്ക് ശേഷം ഇസ്രയേല്‍ ആക്രമണം പുനരാരംഭിക്കുകയായിരുന്നു. നേരത്തെ ഇസ്രയേലിന്റെ വെടിനിറുത്തലിന്റെ സമയം കഴിഞ്ഞയുടനെ 24 മണിക്കൂര്‍ വെടിനിറുത്താന്‍ ഹമാസ് തീരുമാനിച്ചിരുന്നു. ഇതോടെ ഇസ്രയേലിന്റെ ഗാസയ്ക്ക് മേലുള്ള ആക്രമണം 21ദിവസം പിന്നിട്ടിരിക്കുകയാണ്
ഈദ് ദിനത്തില്‍ ആക്രമണം നിറുത്തി വയ്ക്കണമെന്ന് ലോകരാഷ്ട്രങ്ങള്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു എന്നാല്‍ ഇത് ഇസ്രയേല്‍ തള്ളി.ആക്രമണം അവസാനിക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി പ്രമേയം പാസാക്കിയിരുന്നു ഇതിന് പിന്നാലെയാണ് ഇസ്രയേല്‍ ആക്രമണം.ഇതോടെ ഇസ്രയേല്‍ ആക്രമണത്തില്‍ 230 കുട്ടികള്‍ ഉള്‍പ്പെടെ 1100ഓളം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണം മൂലം രണ്ടു ലക്ഷത്തോളം പേരാണ് അഭയാര്‍ഥികളായിരിക്കുന്നത്.