ഇമ്മാനുവല്‍ മക്രോൺ ഫ്രഞ്ച് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. എതിരാളിയായ് മാരിന് ലെ പെന്നിനെ 65.5% വോട്ടുകൾ നേടിയാണ് മക്രോണ്‍ തോല്‍പ്പിച്ചത്. മക്രോണ്‍ 65.5% വോട്ടുകള്‍ നേടിയപ്പോള്‍ ലെ പെന്‍ നേടിയത് 34.5% വോട്ടുകൾ ആണ്.
ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ് ഇമ്മാനുവല്‍ മക്രോണ്‍. മിതവാദിയായ മക്രോണ്‍ യൂറോപ്യന്‍ യൂണിയനില്‍ ഫ്രാന്‍സ് നിലനില്‍ക്കണമെ എന്ന വാദിച്ചിരുന്നയാളാണ്. യൂറോപ്യന്‍ യൂണിയന്‍ മാക്രോണിനെ ജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മക്രോണിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഇമെയില്‍ ഡാറ്റബേസിനെതിരെ വന്‍ ഹാക്കിംഗ് ആക്രമണം നടന്നതിന് ഒരാഴ്ച പിന്നിടുന്നതിനു മുമ്പേയാണ് മക്രോണിന്റെ വിജയം.വിജയം നേടിയ മക്രോണിനെ മാരിന്‍ ലെ പെന്‍ ഫോണില്‍ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു.