സെല്‍ഫികള്‍ ഇന്ന് ഒരു ട്രെന്‍ഡാണ്. എന്നാല്‍ റഷ്യയിലെ ഒരു സ്കൂളിലെ കുട്ടികള്‍ ടീച്ചറുടെ സെല്‍ഫി കണ്ട് ഞെട്ടി. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ വികോണ്ടെകില് നൂല്‍ബന്ധമില്ലാതെ അധ്യാപികയുടെ ചിത്രങ്ങള്‍ കണ്ടാണ് ഇവര്‍ ഞെട്ടിയത്.
റഷ്യയിലെ ട്വെറിലെ ഒരു സ്കൂളിലെ സംഗീതാധ്യാപികയായ യെലേന കോര്ണിഷൊകോവയാണ്(40) തന്റെ നഗ്നമേനി സ്വയം പകര്‍ത്തി റഷ്യയിലെ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ വികോണ്ടെക്കിലിട്ടത്. തന്റെ നഗ്നസെല്ഫികള് അറിയാതെ പോസ്റ്റ് ചെയ്തുപോയതാണെന്ന് അധ്യാപികയുടെ വിശദീകരണം. എന്നാല്‍ നൂല്‍ബന്ധമില്ലാത്ത ഒരു ചിത്രം മാത്രമല്ല, അര്‍ധനഗ്ന ചിത്രങ്ങളും സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ചിത്രങ്ങള്‍ കണ്ടു ഞെട്ടിയ വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും ഉടനെ പരാതിയുമായി സ്കൂള്‍ അധികൃതരുടെ അടുത്തെത്തി. സ്കൂള്‍ മാനേജ്മെന്റ് വിശദീകരണം തേടിയെങ്കിലും വലിയ കുറ്റബോധമില്ല അധ്യാപികയ്ക്ക്. ചൂടന്‍ സെല്‍ഫികള്‍ നീക്കം ചെയ്യാനോ ക്ഷമാപണം നടത്താനൊ അവര്‍ ഒരുക്കമല്ല. നഗ്നതയില്‍ എന്താണ് കുഴപ്പമെന്നാണ് യെലേനയുടെ ചോദ്യം. മറ്റ് പല അധ്യാപകരേക്കാളും മാന്യമായ ജീവിതമാണ് താന്‍ നയിക്കുന്നതെന്നും അവര്‍ മാനേജ്മെന്റിനോട് വിശദീകരിച്ചു.
സ്പെയിനിലെ ഒരു അവധിക്കാലത്തിനിടയ്ക്കെടുത്ത ചിത്രങ്ങള്‍ കൂട്ടുകാര്‍ക്ക് മാത്രം കാണാനാണത്രെ വികൊണ്ടെക്കിലിട്ടത്. എന്നാല്‍ സെറ്റിംഗ്സ് മാറി എല്ലാവരും കണ്ടതാണെന്നാണ് അധ്യാപിക പറയുന്നത്. എന്നാല്‍ ഈ മാസം 25-നകം രാജിവെച്ചോളണമെന്നാണ് സ്കൂള്‍ അധികൃതരുടെ അന്ത്യശാസനം.