നോമ്പ് കോവിഡ് വ്യാപനത്തിനു കാരണമാകുമോ?

Webdunia
ചൊവ്വ, 13 ഏപ്രില്‍ 2021 (16:20 IST)
പുണ്യറമദാന് മുന്നോടിയായുള്ള നോമ്പിലാണ് എല്ലാ വിശ്വാസികളും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങളോടെയാണ് വിശ്വാസികള്‍ ഈ പുണ്യമാസത്തിലൂടെ കടന്നുപോകുന്നത്. നോമ്പ് കോവിഡ് വ്യാപനത്തിനു കാരണമാകുമോ എന്ന ആശങ്ക പൊതുവെ വിശ്വാസികള്‍ക്കിടയില്‍ ഉടലെടുത്തിട്ടുണ്ട്. എന്നാല്‍, അത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ലോകാരോഗ്യസംഘടനയും ഇതുമായി ബന്ധപ്പെട്ട് വ്യക്തത നല്‍കിയിട്ടുണ്ട്. 
 
ആരോഗ്യമുള്ളവര്‍ക്കെല്ലാം നോമ്പ് എടുക്കാമെന്നും നോമ്പും ഉപവാസവും കാരണം കൊറോണ വൈറസ് വ്യാപിക്കില്ലെന്നും ലോകാരോഗ്യസംഘടന പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു. കോവിഡ് ബാധിച്ചവര്‍ക്കും നോമ്പ് എടുക്കാവുന്നതാണ്. എന്നാല്‍, നോമ്പിന്റെ മണിക്കൂറുകളില്‍ എപ്പോഴെങ്കിലും ആരോഗ്യപരമായ എന്തെങ്കിലും പ്രശ്‌നങ്ങള്‍ തോന്നിയാല്‍ ഭക്ഷണം കഴിക്കണമെന്നും നന്നായി വെള്ളം കുടിക്കണമെന്നും ലോകാരോഗ്യസംഘടന പറയുന്നു. നോമ്പ് കാരണം രോഗവ്യാപനം കൂടുമെന്നതിനു വസ്തുതാപരമായ പഠനങ്ങള്‍ ഒന്നുമില്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article