ഇന്‍ഡോനേഷ്യയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ വന്‍ ഭൂചലനത്തെതുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കി. ഇന്‍ഡോനീഷ്യയുടെ 300 കിലോമീറ്റര്‍ പരിധിയില്‍ സുനാമിക്ക് സാധ്യത ഏറെയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇന്‍ഡോനേഷ്യ, ഫിലിപ്പൈന്‍സ്, പലാവു, പാപുവ ന്യൂ ഗിനിയ, സോളമന്‍ ഐലന്‍ഡ്‌സ്, മാര്‍ഷല്‍ ഐലന്‍ഡ്‌സ്, ജപ്പാനിലെ ഒക്കിനാവ, തായ് വാന്‍ എന്നിവിടങ്ങളില്‍ സുനാമിക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അര മണിക്കൂര്‍ മുതല്‍ ആറു മണിക്കൂര്‍വരെയുള്ള സമയത്തിനിടെ രാക്ഷസത്തിരകള്‍ തീരത്തെത്താം. ആദ്യമെത്തുന്ന തിരകള്‍ക്ക് ശക്തി കുറവായിരിക്കുമെന്നും സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.
തെക്കന്‍ ഇന്‍ഡോനീഷ്യയിലെ മലുക്കാ ദ്വീപിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വെ വ്യക്തമാക്കി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.