ഇന്ത്യ മഹത്തായ രാജ്യം, തൊഴിലവസരങ്ങ‌ൾ പങ്കിട്ടെടുക്കുന്നതിനെ പരിഹസിച്ച് ഡൊനാള്‍ഡ് ട്രംപ്

Webdunia
ശനി, 23 ഏപ്രില്‍ 2016 (15:01 IST)
ഇന്ത്യ ലോകത്തിലെ മഹത്തായ രാജ്യങ്ങ‌ളിൽ ഒന്നാണെന്നും ഇന്ത്യൻ നേതാക്കളോട് തനിയ്ക്ക് യാതോരു വിധത്തിലും പ്രശ്നങ്ങ‌ൾ ഇല്ലെന്നും അമേരിക്കൻ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊനാള്‍ഡ് ട്രംപ്. ഇന്ത്യൻ ഉച്ചാരണരീതിയിലായിരുന്നു ട്രംപിന്റെ പ്രസംഗം.
 
ഡെലവെയറിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ജനങ്ങ‌ളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്ന ട്രംപ് കണവൻഷനിൽ ഇന്ത്യയുടെ കോൾ സെന്ററുകളെ പരിഹസിക്കുകയും ചെയ്തു. ജോലി അവസരങ്ങ‌ൾ മറ്റ് രാജ്യങ്ങ‌ൾ പങ്കിട്ടെടുക്കുന്നതിനാൽ ഇതിനെതിരെയാണ്  ട്രംപ് കണ്‍വന്‍ഷനില്‍ വിമര്‍ശിച്ചത്. സ്വന്തം രാജ്യത്തെ തൊഴിലവസരങ്ങ‌ൾ മറ്റ് രാജ്യങ്ങ‌ൾക്ക് നൽകുന്നതിനേയും അതിന് പിന്നിൽ പ്രവർത്തിക്കുന്ന നേതാക്കളേയുമാണ് ഇതിൽ പഴിക്കത്തെന്നും ട്രംപ് വ്യക്തമാക്കി.
 
അമേരിക്കയിലെ ജോലികള്‍ ഇന്ത്യക്കാര്‍ തട്ടിയെടുക്കുകയാണെന്നാണ്‌ നേരത്തേ ട്രംപ് ആരോപിച്ചിരുന്നു. താന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യക്കാര്‍ തട്ടിയെടുത്ത അമേരിക്കന്‍ പൗരന്മാരുടെ ജോലികള്‍ തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പരാമർശിച്ചിരുന്നത് വിവാദമായിരുന്നു. അമേരിക്കയിയെ ബാങ്കിംഗ്, ക്രെഡിറ്റ് കാര്‍ഡ് വ്യവസായത്തിന്റെ കേന്ദ്രമാണ് ഡെലവെയര്‍.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം