കള്ളന്മാരെ വിരട്ടാന്‍ നായയ്ക്ക് മുഖംമൂടി

ചൊവ്വ, 1 സെപ്‌റ്റംബര്‍ 2015 (18:08 IST)
നിങ്ങളുടെ പാവം നായയെ ഏതു കള്ളനേയും ഭയപ്പെടുത്തുന്ന മൂക്കും രക്തക്കറയുള്ള ഭീകര പല്ലുകളുമൊക്കെയായി ആരും ഭയപ്പെടുന്ന രൂപമാക്കി മാറ്റണോ?. റഷ്യന്‍ കമ്പനിയുണ്ടാക്കുന്ന മുഖംമൂടി സഹായിക്കും. മറീന കുരുലിയോവ എന്ന റഷ്യന്‍ യുവതി തന്റെ വളര്‍ത്തുനായയെ ഇത്തരത്തിലുള്ള ഒരു മുഖംമൂടി അണിയിച്ച്‌ എടുത്ത ചിത്രം  സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിക്കൊണ്ടിരിക്കുകയാണ്‌. 
 
എന്നാല്‍ ഈ മുഖംമൂടി ധരിച്ചാലും നായയ്ക്ക്‌ വായ തുറക്കാനും ശ്വാസോച്ഛ്വാസം നടത്താനും കഴിയും. പ്ലാസ്റ്റിക്കും നൈലോണും ചേര്‍ത്താണ്‌  ചെന്നായയുടേതു പോലെ തോന്നുന്ന ഈ മുഖംമൂടി നിര്‍മിച്ചിരിക്കുന്നത്‌ .പക്ഷേ കള്ളന്‍മാര്‍ മുഖംമൂടിയുടെ രഹസ്യം മനസിലാക്കിയാല്‍ കടിക്കാന്‍പോലും പറ്റാത്ത പാവം നായയെ നോക്കി ചിരിച്ചേക്കും.
 

വെബ്ദുനിയ വായിക്കുക