ധോണിയും സമ്പന്നന്‍ തന്നെ, സമ്പാദ്യത്തില്‍ ഷറപ്പോവയേയും സെറീനയേയും പിന്തള്ളി

Webdunia
വ്യാഴം, 11 ജൂണ്‍ 2015 (14:48 IST)
ഫോബ്‌സ് മാസിക പുറത്തുവിട്ട ലോകത്തെ സമ്പന്ന കായിക താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയും. ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന 100 താരങ്ങളുടെ ഗണത്തിലാണ് ധോണിയും ഉള്‍പ്പെട്ടിരിക്കുന്നത്. 31 മില്യണ്‍ ഡോളറാണ് ധോണിയുടെ സമ്പാദ്യം. പട്ടികയില്‍ 23ാമതായാണ് ധോണി ഇടംപിടിച്ചിരിക്കുന്നത്. പ്രതിഫലമായി 40 ലക്ഷം ഡോളറും പുരസ്‌കാരങ്ങളും മറ്റ് പാരിതോഷികങ്ങളുമായി 2.7 കോടി ഡോളറുമാണ് ധോണി സമ്പാദിച്ചിരിക്കുന്നത്.

റഷ്യന്‍ ടെന്നീസ് താരമായ മരിയ ഷറപോവയാണ് ധോണിക്ക് പിന്നിലുള്ള മറ്റൊരു പ്രമുഖ താരം. 29.7 മില്യണ്‍ ഡോളര്‍ സമ്പാദ്യവുമായി ഷറപോവ ഇരുപത്തി ആറാം  സ്ഥാനത്തുണ്ട്. അമേരിക്കന്‍ ടെന്നീസ് താരമായ സെറീന വില്യംസ് 24.6 മില്യണ്‍ ഡോളറുമായി നാല്പത്തി ഏഴാം സ്ഥാനത്താണ്. അമേരിക്കന്‍ ബോക്‌സര്‍ ഫ്‌ളോയിഡ് മേവെതര്‍, ഗോള്‍ഫ് താരം ടൈര്‍ വുഡ്‌സ്, ടെന്നീസ് താരം റോജര്‍ ഫെഡറര്‍, പോര്‍ച്ചുഗീസ് സോക്കര്‍ താരം ക്രിസ്ത്യാനോ റൊനാള്‍ഡോ എന്നിവരാണ് പട്ടികയില്‍ മുന്‍നിരയിലുള്ളവര്‍.