ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.82 കോടി കടന്നു, മരണം 6,92,358

Webdunia
തിങ്കള്‍, 3 ഓഗസ്റ്റ് 2020 (08:39 IST)
ലോകത്ത് ശമിനമില്ലാതെ കൊവിഡ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,11,948 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ലോകത്താകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,82,20,646 ആയി. 6,92,358 പേർക്കാണ് വൈറസ് ബാധയെ തുടർന്ന് ലോകത്ത് ജീവൻ നഷ്ടമായത്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുമാണ് സ്ഥിതി അതീവ ഗുരുതരം. 
 
അമേരിക്കയിൽ 48,13,308 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,58,340 പേർ അമേരിക്കയിൽ മാത്രം മരണപ്പെട്ടു. 27,33,677 പേർക്കാണ് ബ്രസീലിൽ രോഗബാധ സ്ഥിരീകരിച്ചത്. ഇവിടെ മരണസംഖ്യ ഒരു ലക്ഷത്തോട് അടുക്കുകയാണ്. 94,130 പേർക്കാണ് ബ്രസീലിൽ ജീവൻ നഷ്ടമായത്. ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 18 ലക്ഷം കടന്നു 

അനുബന്ധ വാര്‍ത്തകള്‍

Next Article