ഐഎസ് തീവ്രവാദി ജിഹാദി ജോണിന്റെ ചിത്രത്തിന് പകരം റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ ചിത്രം കാട്ടിയ അമേരിക്കന്‍ ചാനല്‍ ഖേദം പ്രകടിപ്പിച്ചു. അമേരിക്കയിലെ പ്രമുഖ ചാനലായ സിഎന്‍എന്നിനാണ് അബദ്ധം പിണഞ്ഞത്.
ജിഹാദി ജോണിനെ തിരിച്ചറിഞ്ഞെന്ന വാര്‍ത്ത നല്‍കുന്നതിനിടെയാണ് അബദ്ധത്തില്‍ പുടിന്റെ ചിത്രം ചാനല്‍ നല്‍കിയത്. സേര്‍വറിലെ തകരാറുമൂലമാണ് പുടിന്റെ ചിത്രം ജിഹാദി ജോണിനെ സംബന്ധിച്ചുള്ള വാര്‍ത്തയില്‍ വന്നതെന്നാണ് ചാനല്‍ നല്‍കിയ വിശദീകരണം. നേരത്തെ കുവൈറ്റില്‍ നിന്നുള്ള മുഹമ്മദ് എംവാസിയെന്ന ആളാണ് ജിഹാദി ജോണ്‍ എന്ന് കണ്ടെത്തിയിരുന്നു. ബന്ദികളുടെ കഴുത്തറക്കുന്ന വീഡിയോകളില്‍ പ്രത്യക്ഷപ്പെടാറുള്ള ആളാണ് ജിഹാദി ജൊണ്‍