അമേരിക്ക കണ്ടെത്തിയത് ആരെന്ന ചോദ്യവും വിവാദവും അന്നും ഇന്നും തുടരുന്ന ഒരു കാര്യമാണ്. എന്നാല്‍ അമേരിക്ക കണ്ടുപിടിച്ചത് ക്രിസ്റ്റഫര്‍ കൊളംബസ് അല്ല മുസ്ലിംങ്ങള്‍ നാവികരാണെന്നാണ് പുതിയ കണ്ടെത്തല്‍.
തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. ക്രിസ്റ്റഫര്‍ കൊളംബസ് കണ്ടുപിടിക്കുന്നതിന് 300 വര്‍ഷം മുമ്പ് മുസ്ലിം നാവികര്‍ അമേരിക്ക കണ്ടത്തെിയിരുന്നു. ഇതേ തുടര്‍ന്ന് പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ ഇസ്ലാമും അമേരിക്കയും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്റ്റഫര്‍ കൊളംബസിന്റെ ഓര്‍മക്കുറിപ്പുകളില്‍ ക്യൂബ തീരത്തോടു ചേര്‍ന്നുള്ള കുന്നിന്‍മുകളില്‍ മുസ്ലിം പള്ളി കണ്ടതിനെക്കുറിച്ച് പറയുന്നുണ്ട് ഇത് തന്നെ മികച്ച ഉദ്ദാഹരണമാണ്. അങ്ങനെയാണെങ്കില്‍ 1492ല്‍ കൊളംബസ് അമേരിക്ക കണ്ടത്തെിയതിന് മുമ്പ് തന്നെ 314 വര്‍ഷങ്ങള്‍ക്കു മുമ്പ് 1178ല്‍ മുസ്ലിം നാവികര്‍ അവിടെ എത്തിയിരുന്നുവെന്നും തുര്‍ക്കി പ്രസിഡന്‍റ് വ്യക്തമാക്കി.
ലാറ്റിന്‍ അമേരിക്കയിലെ മുസ്ലിം നേതാക്കളുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം പുതിയ അവകാശ വാദവുമായി രംഗത്ത് എത്തിയത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.