നീലച്ചിത്ര നായികയെ വ്യവസായി വന്‍ തുക കൊടുത്ത് വാടകയ്ക്കെടുത്തു

Webdunia
ശനി, 16 മെയ് 2015 (17:34 IST)
പ്രശസ്ത ജാപ്പനീസ്‌ നീലച്ചിത്ര നായികയെ വ്യവസായി 5 മില്യണ്‍ പൗണ്ടി ( ഏകദേശം 50 കോടി ഇന്ത്യന്‍ രൂപ)ന് 15 കൊല്ലത്തേക്ക് വാടകയ്‌ക്കെടുത്തു. ചൈനയിലാണ് ആരെയും ഞെട്ടിക്കുന്ന സംഭവം നടന്നത്. ജപ്പാനിലെ പ്രമുഖ നീലച്ചിത്ര താരമായ ടാകിസാവ റോള എന്ന റോള മിസാക്കി എന്ന 22 കാരിയാണ് ചൈനീസ്‌ വ്യവസായിയുമായി കരാറിലയത്.

ഇതുവരെ പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത കോടീശ്വരനായ വ്യവസായി സുന്ദരിയുമൊത്ത് അടുത്തിടെ ബീജിംഗില്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ മാസ്‌ക് ധരിച്ചിരുന്നതിനാല്‍ വ്യവസായിയെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

ചൈനയില്‍ ഏറെ പ്രശസ്തയാണ് മിസാകി. ചൈനീസ്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ വെഇബോയില്‍ 48 ലക്ഷം ഫോളോവേഴ്സാണ് മിസാകിയ്ക്കുള്ളത്. പകുതി ജാപ്പനീസും റഷ്യനുമായ മിസാക്കി 2012 ലാണ് ജപ്പാനിലെ പ്രമുഖ നീലച്ചിത്രക്കമ്പനിയുടെ ബാനറില്‍ അരങ്ങേറ്റം കുറിച്ചത്. ജപ്പാനില്‍ മിസാക്കിയ്ക്ക് അധികം ആരാധകരെ നേടാന്‍ കഴിഞ്ഞില്ല. പിന്നീട് ചൈനയിലേക്ക് ചുവടുമാറ്റിയ മിസാകിയെ ചൈനക്കാര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. വ്യവസായിയുമായി കരാറിലായതോടെ താല്‍ക്കാലികമായി നീലച്ചിത്ര രംഗത്തു നിന്നും ഇടവേള എടുത്തിരിക്കുകയാണ് മിസാക്കി