ചൈനയില്‍ ഓടിക്കൊണ്ടിരുന്ന ബസിനു തീപിടിച്ചു 14 പേര്‍ മരിച്ചു
ചൈനയില്‍ ഓടിക്കൊണ്ടിരുന്ന ബസിനു തീപിടിച്ചു 14 പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്കു പരുക്കേറ്റു, ഇവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വടക്കന്‍ ചൈനയിലെ നിംഗ്സിയയിലെ യിംഗ്ചുവാന്‍ മേഖലയില്‍ പ്രദേശിക സമയം രാവിലെ ഏഴിനാണ് അപകടമുണ്ടായത്.
നിറയെ യാത്രക്കാരുമായി എത്തിയ ബസ് നഗരമധ്യത്തില്‍ വെച്ച് തീപിടിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസും അഗ്നിശമന സേനാ അംഗങ്ങളും സംഭസസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു. ബസിനു തീപിടിക്കാനുള്ള കാരണം വ്യക്തമല്ലെന്നും അഗ്നിശമനസേന ഉദ്യോഗസ്ഥന്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.