നൈജിരിയയിലെ ഗോംബെ നഗരത്തിലെ ബസ് സ്റ്റേഷനില്‍ ബോക്കോഹറാം നടത്തിയ ബോംബാക്രമണത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടു. 150തോളം പേര്‍ക്ക് പരുക്ക് ഏറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്.
കാമറൂണിലെ മാര്‍ക്കറ്റില്‍ ബോക്കോഹറാം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 24 പേരാണ് കൊല്ലപ്പെട്ടത്. 50 പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. 4 ദിവസത്തെ യു എസ് സന്ദര്‍ശനത്തിനു ശേഷം നൈജിരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി തിരിച്ചെത്തിയതിന് പിന്നാലെയാണ് ആക്രമണം.
ബോക്കോഹറാമിനെതിരെ സഹായമഭ്യര്‍ത്ഥിക്കാനായിരുന്നു ബുഹാരിയുടെ അമേരിക്കന്‍ സന്ദര്‍ശനം. നൈജീരിയയ്ക്ക് സഹായം നിരസിക്കുന്നതിലൂടെ അമേരിക്ക തീവ്രവാദത്തെ സഹായിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ബുഹാരി അഭിപ്രായപ്പെട്ടിരുന്നു.