നൈജീരിയില്‍ 100 ബോക്കോഹറാം തീവ്രവാദികളെ സൈന്യം വധിച്ചു. സൈനിക വക്താവ് തിമോത്തി ആന്റിഗയാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്.
മൈദുഗുരിയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള കോണ്ടുഗ പട്ടണം പിടിച്ചെടുക്കാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിനെതിരെ നൈജീരിയന്‍ സൈന്യം നടത്തിയ കര-വ്യോമ ആക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഇരുനൂറോളം ഭീകരരടങ്ങിയ ഒരു സംഘമാണ് കോണ്ടുഗ പട്ടണം പിടിച്ചെടുക്കാനായി ആക്രമണം നടത്തിയത്.
ഇവരില്‍ നിന്നും നിരവധി ആയുധങ്ങളും തോക്കുകളും റോക്കറ്റ് ലോഞ്ചറുകളും നിരവധി വാഹനങ്ങളും പിടിച്ചെടുത്തതായി സൈന്യം അറിയിച്ചു.തീവ്രവാദഭീഷണിയുള്ള കോണ്ടുഗ പട്ടണത്തിന് സുരക്ഷ നല്‍കുമെന്നും സൈന്യമറിയിച്ചിട്ടുണ്ട്.