പാകിസ്ഥാനെ രക്ഷിക്കാനുള്ള ഒരേയൊരു വഴി ഭൂട്ടോ ഭരണവും പിപിപിയുമാണെന്ന് ബിലാവല്‍ ഭൂട്ടോ സര്‍ദാരി. ഒരുലക്ഷത്തോളം പേരെ അണിനിരത്തി നടത്തിയ പീപ്പിള്‍സ് പാര്‍ട്ടി റാലിയിലാണ് ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ പ്രഖ്യാപനം. കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കുമെന്നും ബിലാവല്‍ പറഞ്ഞു. പാര്‍ട്ടിയുടെ ഔദ്യോഗിക ഗാനം ആലപിച്ചുകൊണ്ടാണ് റാലി തുടക്കം കുറിച്ചത്.
പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും ബിലാവലിന്റെ അമ്മയുമായ ബേനസീര്‍ ഭൂട്ടോ വെടിയേറ്റ് മരിച്ച അതേദിവസം, അതേ വാഹനത്തില്‍ വെച്ചാണ് ബിലാവല്‍ ജനങ്ങളെ അഭിസംബോധന ചെയ്തത്.
തുടര്‍ന്ന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ പ്രസിഡന്റും മുതിര്‍ന്ന പിപിപി നേതാവുമായ മന്‍സൂര്‍ വാട്ടു ആമുഖ പ്രസംഗം നടത്തി. ബേനസീര്‍ ഭൂട്ടോയുടെ ശവകുടീരത്തില്‍ പുഷ്പാഞ്ജലി അര്‍പ്പിച്ച ശേഷമാണ് ബിലാവല്‍ റാലിയെ അഭിസംബോധന ചെയ്യുന്നതിനായി എത്തിയത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.