ഇനി മൂത്രമൊഴിച്ചാൽ പിടിച്ച് പുറത്താക്കും!

Webdunia
ബുധന്‍, 23 ജൂലൈ 2014 (11:47 IST)
ഇനി പരസ്യമായി മൂത്രമൊഴിച്ചാൽ മത്സരത്തിൽ നിന്ന് പുറത്താക്കുമെന്ന് ബീജിംഗ് മാരത്തോണിന്റെ സംഘാടകര്‍. കഴിഞ്ഞവർഷം മാരത്തോണിനെത്തിയവർ പരസ്യമായി വഴിയരികിലും മാരത്തോണ്‍ നടക്കുന്ന ഭാഗങ്ങളിലും മൂത്രമൊഴിച്ചതിന്റെ ചിത്രങ്ങൾ പ്രചരിച്ചത് സംഘാടകര്‍ക്ക് വൻ നാണക്കേടുണ്ടാക്കിയിരുന്നു.

ഇത്തരത്തിലുള്ള അപരിഷ്‌കൃതമായ പ്രവൃത്തികൾ ഇനി അംഗീകരിക്കാനാവില്ല എന്നാണ് അധികൃതരുടെ നിലപാട്. മത്സരത്തിനെത്തുന്നവർക്കായി ആവശ്യത്തിന് ടോയ്ലറ്റ് സൗകര്യങ്ങൾ ഇത്തവണ ഏർപ്പെടുത്താനുള്ള ശ്രമത്തിലാണ് അധികൃതർ.