എട്ട് ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ച് ഖത്തര്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 26 ഒക്‌ടോബര്‍ 2023 (18:29 IST)
എട്ട് ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ച് ഖത്തര്‍. ഞെട്ടിപ്പിക്കുന്ന നടപടിയെന്ന് ഇന്ത്യ. ഖത്തറുമായി ഇക്കാര്യം സംസാരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ആഗസ്റ്റിലാണ് ഖത്തര്‍ നാവികസേനയ്ക്ക് പരിശീലനം നല്‍കുന്ന കമ്പനിയിലുള്ള ഇന്ത്യന്‍ നാവികരെ അറസ്റ്റ് ചെയ്തത്. എന്തിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നോ ഇവര്‍ക്കെതിരെ ചുമത്തിരിക്കുന്ന വകുപ്പുകള്‍ എന്താണെന്നോ എന്നതിനെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ല. 
 
ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചിട്ടില്ല. വിചാരണ രഹസ്യമായതിനാല്‍ ഇന്ത്യയ്ക്ക് ഇടപെടാനും സാധിച്ചിരുന്നില്ല തടവിലായ ഉദ്യോഗസ്ഥര്‍ക്ക് 60 വയസ്സിന് മുകളില്‍ പ്രായമുണ്ടെന്നാണ് വിവരം. കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ ഖത്തര്‍ ജയിലില്‍ കഴിയുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article