അഫ്ഗാനില്‍ നിന്ന് അമേരിക്ക വിട്ടു; ആഘോഷമാക്കി താലിബാന്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 31 ഓഗസ്റ്റ് 2021 (08:22 IST)
അഫ്ഗാനില്‍ നിന്ന് അമേരിക്ക പിന്മാറി. ഇതോടെ കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തു. 20വര്‍ഷത്തിനു ശേഷം അമേരിക്കന്‍ സൈന്യം പൂര്‍ണമായും അഫ്ഗാനില്‍ നിന്നും പിന്മാറിയിരിക്കുകയാണ്. സേനാ പിന്മാറ്റത്തിന് താലിബാന്‍ നല്‍കിയ അവസാന തിയതി ഇന്നായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു നീക്കം. സേനാപിന്മാറ്റത്തെ തുടര്‍ന്ന് താലിബാന്‍ പടക്കം പൊട്ടിച്ചാണ് ആഘോഷിച്ചത്. 
 
കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകള്‍ക്ക് ഇടയില്‍ 2500ഓളം അമേരിക്കന്‍ സൈനികരാണ് അഫ്ഗാനില്‍ കൊല്ലപ്പെട്ടത്. അമേരിക്കന്‍ വ്യോമസേനയുടെ അഫ്ഗാനിലുള്ള അവസാന വിമാനമായ സി 17 കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article