കൂട്ടുകാര്‍ കളിയാക്കി; ഡോക്ടറാകാന്‍ ആഗ്രഹിച്ച പോണ്‍സ്റ്റാര്‍ ജീവനൊടുക്കി

Webdunia
ശനി, 24 മെയ് 2014 (12:09 IST)
ഡോക്ടറാകാന്‍ ആഗ്രഹിച്ച 19 കാരിയായ പോണ്‍സ്റ്റാര്‍ സ്വയം വെടിവെച്ച് ജീവനൊടുക്കി. നീലച്ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടതിന് കൂട്ടുകാര്‍ കളിയാക്കിയതായിരുന്നു ജീവനൊടുക്കാന്‍ കാരണം. കാസ്റ്റിംഗ് കൗച്ച് എക്‌സ് എന്ന വെബ്‌സൈറ്റിന് വേണ്ടിയാണ് സ്റ്റെല്ലാ ആന്‍ എന്ന പേരില്‍ അപരിചിതനായ പുരുഷനുമൊത്ത് സെക്‌സ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ മാര്‍ച്ചിലാണ് എലിസയുടെ സെക്‌സ് വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തത്.
 
അന്ന് മുതല്‍ അവളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ അശ്ലീലവും അവഹേളനാപരവുമായ സന്ദേശങ്ങളുടെ ഒഴുക്കായിരുന്നു. മിക്കതും മമ്പ് പഠിച്ച സ്കൂളിലെ സഹപാഠികളുടെയായിരുന്നു. ഗോസിപ്പുകള്‍ മുതല്‍ അസഭ്യം പറയുകയും അപകീര്‍ത്തിപ്പെടുത്തുന്നതുമായ സന്ദേശങ്ങളുമുണ്ടായിരുന്നു അവയില്‍. ഒരാള്‍ വിളിച്ചത് 'തോട്ട്' എന്നാണ്. വേശ്യ എന്നതിന് പ്രാദേശികമായി ഉപയോഗിക്കുന്ന ചീത്ത വാക്കാണിത്. തുടര്‍ന്ന് കുടുംബ വക ബോട്ടില്‍ ബിഗ് കാര്‍ണിലിയ തടാകത്തില്‍ എലിസയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. 
 
എലിസയുടെ കുട്ടിക്കാലവും കഷ്ടതകള്‍ നിറഞ്ഞതായിരുന്നു. അവളുടെ പിതാവ് റഷാദ് ബോമാനെ തട്ടിപ്പിന്റെ പേരില്‍ 2001ല്‍ ജയിലിലടച്ചിരുന്നു. ഓഡിയോ ടേപ്പുകള്‍ വഴിയാണ് അവള്‍ പിതാവുമായി സംസാരിച്ചിരുന്നതെന്നാണ് കോടതി രേഖകള്‍ കാണിക്കുന്നത്. അവളുടെ അമ്മയ്ക്കും കാമുകനുമെതിരെ മയക്കുമരുന്ന് കേസും ഉണ്ടായിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിച്ച് അവളെ വിഷാദരോഗവും അലട്ടിയിരുന്നു. തുടര്‍ന്നാണ് പോണ്‍ ചിത്രത്തില്‍ അഭിനയിച്ചതും ജീവനൊടുക്കിയതും.