ഗാസയില്‍ ഇസ്രായേല്‍ വീണ്ടും വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ 11 പേര്‍ മരിക്കുകയും 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇസ്രായേല്‍ തൊടുത്ത റോക്കറ്റ് മൂന്നു നില കെട്ടിടത്തില്‍ പതിച്ചാണ് ഏഴു പേര്‍ കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസത്തെ വ്യോമാക്രമണത്തില്‍ പോരാളികളായ അഞ്ചു പേരുടെ മരണത്തിന് കാരണമായ അക്രമത്തിന് പ്രതികാരമായാണ് റോക്കറ്റാക്രമണം നടത്തിയതെന്ന് ഹമാസ് സ്ഥിരീകരിച്ചു. എന്നാല്‍ ഗാസയില്‍ നിന്നുള്ള നിരന്തരമായ റോക്കറ്റാക്രമണം തടയാനാണ് വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ ആവര്‍ത്തിച്ചു.
അതേസമയം, ഗാസയ്ക്കു നേരെ ഇസ്രായേല്‍ ആക്രണം ശക്തമാക്കിയ സാഹചര്യത്തില്‍ യുഎന്‍ സുരക്ഷാ സമിതി അടിയന്തര യോഗം വിളിച്ചു ചേര്‍ക്കണമെന്ന് അറബ് ലീഗ് ആവശ്യപ്പെട്ടു.