ഹെയര്‍ സലൂണില്‍ 3 സ്ത്രീകളെ വെടിവച്ചുകൊന്നു

Webdunia
വെള്ളി, 19 ഒക്‌ടോബര്‍ 2012 (10:19 IST)
PRO
PRO
ഫ്ലോറിഡയിലെ ഹെയര്‍ സലൂണില്‍ തോക്കുധാരി മൂന്ന് സ്ത്രീകളെ വെടിവച്ചുകൊന്നു. തുടര്‍ന്ന് ഇയാള്‍ സ്വയം വെടിവച്ച് മരിച്ചു.

സെമിനോള്‍ കൌണ്ടിയിലാണ് സംഭവം. തോക്കുമായി ഹെയര്‍ സലൂണില്‍ എത്തിയ അക്രമി മൂന്ന് സ്ത്രീകളെ വെടിവച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് അവിടം വിട്ട ഇയാളെ വിന്റര്‍ പാര്‍ക്കിലെ വീട്ടില്‍ സ്വയം വെടിവച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഹെയര്‍ സലൂണിലെ വെടിവയ്പ്പില്‍ പരുക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.