ഹെഡ്‌ലിയുടെ വിചാരണ 27ന് തുടങ്ങും

Webdunia
വ്യാഴം, 21 ജനുവരി 2010 (11:37 IST)
മുംബൈ ഭീകരാക്രമണത്തില്‍ പങ്കുള്ള ലഷ്കര്‍ ഭീകരരായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി, തഹാവൂര്‍ റാണ എന്നിവരുടെ വിചാരണ അടുത്തയാഴ്ച ആരംഭിക്കും. ഇന്നാരംഭിക്കാനിരുന്ന വിചാരണ കോടതി അടുത്തയാഴ്ചത്തേക്ക് നീട്ടുകയായിരുന്നു. ഇല്ലിനോയിസ് ജില്ലാ കോടതിയിലാണ് ഇരുവരുടേയും വിചാരണ നടക്കുക.

റാണയുടെ വിചാരണ ജനുവരി 25നും ഹെഡ്‌ലിയുടെ വിചാരണ 27നുമാണ് ആരംഭിക്കുകയെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. മുംബൈ ഭീകരാക്രമണത്തില്‍ ഇരുവര്‍ക്കുമുള്ള പങ്ക് ചൂണ്ടിക്കാട്ടി ഈ മാസം 14നാണ് ഇരുവര്‍ക്കുമെതിരെ അന്വേഷണ ഏജന്‍സി കുറ്റം ചുമത്തിയത്.