ഹസീന സിയയെ ഇഫ്താറിന് ക്ഷണിച്ചു

Webdunia
വ്യാഴം, 27 ഓഗസ്റ്റ് 2009 (15:08 IST)
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന പ്രതിപക്ഷ നേതാവ് ബീഗം ഖാലിദ സിയയെ ഇഫ്താര്‍ വിരുന്നിന് ക്ഷണിച്ചു. ഹസീനയുടെ നയതന്ത്ര ഓഫീസര്‍ ഖാലിദ സിയയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് ഇന്ന് രാവിലെ ക്ഷണക്കത്ത് കൈമാറി. കത്ത് ലഭിച്ചതായി സിയയുടെ സെക്രട്ടറി പറഞ്ഞതായി യുണൈറ്റഡ് ന്യൂസ് ഓഫ് ബംഗ്ലാദേശ് റിപ്പോര്‍ട്ട് ചെയ്തു.

മറ്റ് രാഷ്ട്രീയ നേതാക്കളേയും ഹസീന ഇഫ്താര്‍ വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്. വളരെ അപൂര്‍വം സന്ദര്‍ശങ്ങളില്‍ മാത്രമാണ് ഹസീനയും സിയയും ഒരുമിച്ച് പരിപാടികളില്‍ പങ്കെടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ സിയയെ വിരുന്നിന് ക്ഷണിച്ച ഹസീനയുടെ നടപടിക്ക് വളരെയധികം രാഷ്ട്രീയ പ്രാധാന്യമുണ്ട്.

സിയയുടെ ഭര്‍ത്താവ് വാജിദ് മിയാ അന്തരിച്ച സമയത്താണ് രണ്ടുപേരും അവസാനമായി നേരിട്ട് സംസാരിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിയ ആയിരുന്നു ഹസീനയുടെ പ്രധാന എതിരാളി.