സൗദിയില്‍ തൊഴില്‍ സമരം നേരിടാന്‍ പുതിയ നിയമം

Webdunia
ബുധന്‍, 2 ഏപ്രില്‍ 2014 (08:52 IST)
PRO
PRO
സൗദിയിലെ സ്വകാര്യമേഖലയിലും സര്‍ക്കാര്‍ മേഖലയിലും ജോലി ചെയ്യുന്ന തൊഴിലാളികളുടെ സമരം, പ്രതിഷേധ സൂചകമായ ഒത്തുചേരല്‍, പണിമുടക്ക് എന്നിവ നേരിടാന്‍ പുതിയ നിയമം നിലവില്‍ വന്നു. നിയമത്തിന് സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ ഉത്തരവ് പ്രകാരം ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച കമ്മിറ്റി നിയമത്തിന് അംഗീകാരം നല്‍കി.

സമരം ചെയ്യുന്നവര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയോ വസ്തുവകകള്‍ക്ക് നാശനഷ്ടം വരുത്തുകയോ പൊതു സുരക്ഷയ്ക്ക് ഭീക്ഷണിയാകുന്ന വിധത്തില്‍ പെരുമാറുകയോ ചെയ്താല്‍ അവരെ പിടികൂടി നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറേണ്ടത് ഗവര്‍ണറേറ്റുകളാണ്. സമരക്കാര്‍ക്ക് പുറമേ സമരത്തിന് ആഹ്വാനം ചെയ്യുന്നവര്‍ക്കെതിരെയും അതിന് പ്രേരിപ്പിക്കുന്നവര്‍ക്കെതിരേയും നടപടികള്‍ ഏടുക്കണമെന്നും നിയമം വ്യക്തമാക്കുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ തൊഴില്‍ പ്രശ്‌നങ്ങള്‍ മൂലം തൊഴിലാളികള്‍ പണിമുടക്കുന്നത് ശ്രദ്ധയില്‍ പെട്ടെതിനെ തുടര്‍ന്നാണ് ഇതിനെകുറിച്ച് പഠിക്കാന്‍ അബ്ദുളള രാജാവ് ഉത്തരവ് നല്‍കിയത്. പുതിയ നിയമപ്രകാരം അതാത് സ്ഥലങ്ങളിലെ ഗവര്‍ണറേറ്റുകളാണ് ഇവ കൈകാര്യം ചെയ്യേണ്ടത്.