സ്ത്രീ അസ്ഥികൂടവുമായി സെക്സില്‍ ഏര്‍പ്പെട്ടു!

Webdunia
വെള്ളി, 23 നവം‌ബര്‍ 2012 (17:26 IST)
PRO
PRO
അസ്ഥികൂടത്തെ വീട്ടില്‍ സൂക്ഷിക്കുകയും അതുമായി സെക്സില്‍ ഏര്‍പ്പെടുകയും ചെയ്ത സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. 37-കാരിയായ സ്വീഡിഷ് സ്ത്രീയാണ് അറസ്റ്റിലായത്. അസ്ഥികൂടത്തെ ഇവര്‍ കെട്ടിപ്പിടിക്കുകയും ഉമ്മവയ്ക്കുകയും ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

അസ്ഥികൂടത്തെ ഈ സ്ത്രീ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതിന്റെ ചിത്രം പൊലീസിന് ലഭിച്ചു. സ്ത്രീ അതിനെ കെട്ടിപ്പിടിച്ച് ബ്ലാങ്കറ്റിനുള്ളില്‍ കിടക്കുന്നതാണ് മറ്റൊരു ചിത്രം. എന്നാല്‍ ചിത്രത്തില്‍ കാണുന്നയാള്‍ താനല്ല എന്നാണ് സ്ത്രീയുടെ വാദം. ‘ചരിത്രപരമായ താല്പര്യങ്ങള്‍‘ മൂലമാണ് താന്‍ ഇത് സൂക്ഷിക്കുന്നതെന്നും അവര്‍ പറയുന്നു.

അതേസമയം സ്ത്രീ അസ്ഥികൂടം കുഴിച്ചെടുത്തതിന് തെളിവുകള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല.
ഇവര്‍ അസ്ഥികൂടം ആര്‍ക്കോ വിറ്റതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സെപ്തംബറില്‍ ആയിരുന്നു സ്ത്രീയുടെ അറസ്റ്റ് നടന്നത്. കുറ്റം തെളിഞ്ഞാല്‍ രണ്ട് വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കും.