സ്കൂളില്‍ പ്രസവിച്ചു, കുഞ്ഞിനെ ബാഗിലാക്കി സഹപാഠിയെ ഏല്‍പ്പിച്ചു!
വെള്ളി, 6 ജൂലൈ 2012 (18:06 IST)
PRO
PRO
സഹപാഠി ഏല്‍പ്പിച്ച ബാഗില്‍ ചോരകുഞ്ഞിന്റെ മൃതദേഹം ഒളിച്ചുവച്ചിട്ടുണ്ടെന്ന് വിദ്യാര്‍ഥി അറിഞ്ഞത് 17 മണിക്കൂറുകള്‍ക്ക് ശേഷം. മലേഷ്യയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. സ്കൂളില്‍ പ്രസവിച്ച പെണ്‍കുട്ടി കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി സഹപാഠിയെ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ബാഗില്‍ എന്താണെന്ന് പറഞ്ഞതുമില്ല.
തുടര്‍ന്ന് ഈ പെണ്‍കുട്ടി വയറുവേദനയ്ക്ക് ചികിത്സ തേടി ഡോക്ടറെ കണ്ടു, പരിശോധനയില്‍ പെണ്‍കുട്ടി പ്രസവിച്ചതായി വ്യക്തമായി. പിന്നീട് നടത്തിയ തെരച്ചിലില്‍ ആണ് സുഹൃത്തിന്റെ കൈവശമുള്ള ബാഗില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. താന്‍ സൂക്ഷിച്ച ബാഗില്‍ മൃതദേഹമായിരുന്നു എന്ന് തിരിച്ചറിഞ്ഞതിന്റെ ഞെട്ടലില്‍ സുഹൃത്ത് ബോധംകെട്ട് വീണു.
ജനനശേഷമാണ് കുഞ്ഞിന്റെ മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. പ്രസവശേഷം കുഞ്ഞിനെ കളയുന്ന സംഭവങ്ങള്‍ മലേഷ്യയില്‍ വര്‍ധിച്ചുവരികയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2011-ല്‍ 98 കുഞ്ഞുങ്ങളാണ് ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ടത്.