സൈനിക വേഷത്തിലെത്തി 3 വിദേശികളെ വധിച്ചു

Webdunia
തിങ്കള്‍, 23 ജൂലൈ 2012 (09:22 IST)
PRO
PRO
അഫ്ഗാനിസ്ഥാനില്‍ സൈനിക വേഷത്തിലെത്തിയ ഭീകരന്‍ മൂന്നു വിദേശികളെ കൊലപ്പെടുത്തി. നാറ്റോയുടെ കരാര്‍ ജോലിക്കാരെയാണ് ഭീകരന്‍ വെടിവച്ചു കൊലപ്പെടുത്തിയത്.

ഹെരാത്ത് വിമാനത്താവളത്തിനടുത്തുന്ന നാറ്റോ ക്യാമ്പിലാണു സംഭവം നടന്നത്. മരിച്ചവരില്‍ രണ്ടുപേര്‍ അമേരിക്കന്‍ പൌരന്മാരാണ്. നാറ്റോയ്ക്കു വേണ്ടി നിര്‍മാണ ജോലികളുടെ കോണ്‍‌ട്രാക്ടര്‍മാരായി പ്രവര്‍ത്തിക്കുന്നവരാണിവര്‍.

ഭീകരനെ പിന്നീട് സൈന്യം വധിച്ചു. അഞ്ച് നാറ്റോ സൈനികരെ താലിബാന്‍ ഞായറാഴ്ച വധിച്ചിരുന്നു.