സിറിയയില്‍ ആക്രമണം: 57 പേര്‍ കൊല്ലപ്പെട്ടു

Webdunia
വെള്ളി, 12 ഏപ്രില്‍ 2013 (20:52 IST)
PRO
PRO
ജനാധിപത്യപ്രക്ഷോഭം തുടരുന്ന സിറിയയില്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദിന്റെ സൈന്യം നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 57 പേര്‍ കൊല്ലപ്പെട്ടു. ജോര്‍ദാന്റെ അതിര്‍ത്തിയായ ദറാ പ്രവിശ്യയിലെ സനാമെയ്‌നിലായിരുന്നു ആക്രമണം.

ആറ് കുട്ടികളും ഏഴ് സ്ത്രീകളും 16 വിമതപോരാളികളും കൊല്ലപ്പെട്ടവരില്‍പ്പെടും. ആക്രമണത്തില്‍ അനേകം വീടുകളും ചാമ്പലായി. മരണസംഖ്യ എത്രയായെന്ന് ഇനിയും കണക്കാക്കാനായിട്ടില്ലെന്ന് മേഖലയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു.

സിറിയന്‍അതിര്‍ത്തി പിടിച്ചെടുക്കുന്നതിന് സേനയും വിമതരുംതമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ബുധനാഴ്ച അസദിന്റെ സൈന്യം നഗരത്തിലെത്തി വെടിവെപ്പും ഷെല്ലാക്രമണവും നടത്തുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ ഇതുവരെ 70,000-ത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് യുഎന്‍ കണക്കുകള്‍.