സച്ചിനെ ആക്രമിക്കുമെന്ന വാര്‍ത്ത സൃഷ്ടിച്ചത് മാധ്യമങ്ങള്‍; പാക് താലിബാന്‍

വ്യാഴം, 5 ഡിസം‌ബര്‍ 2013 (10:33 IST)
PRO
സച്ചിന്‍ തെന്‍ഡുല്‍ക്കറെ ആക്രമിക്കുമെന്ന വാര്‍ത്ത മാധ്യമങ്ങള്‍ സൃഷ്ടിച്ചതാണെന്ന് പാക് താലിബാന്റെ ആരോപണം‍.

സച്ചിനെ വാഴ്ത്തുന്ന മാധ്യമങ്ങള്‍ക്കാണ്‌ മുന്നറിയിപ്പ്‌ നല്‍കിയതെന്നും അതിനെ സച്ചിനെതിരെയുള്ള മുന്നറിയിപ്പായി മാധ്യമങ്ങള്‍ ചിത്രീകരിച്ചതാണെന്നും താലിബാന്‍ കുറ്റപ്പെടുത്തി. വാര്‍ത്ത വളച്ചൊടിച്ച മാധ്യമങ്ങളെ ആക്രമിക്കുമെന്ന പുതിയ മുന്നറിയിപ്പും താലിബാന്‍ നല്‍കിയിട്ടുണ്ട്‌. ഇതിനായി പത്രപ്രവര്‍ത്തകരുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കാനും താലിബാന്‍ തീരുമാനിച്ചു.

സച്ചിനെ വാഴ്ത്തിയും പാക്ക്‌ ക്രിക്കറ്റ് ടീമിനെ വിമര്‍ശിച്ചും പാക്ക്‌ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതിനെതിരെയാണ്‌ താലിബാന്റെ പ്രതികരണം ഉണ്ടായത്. അതിനെ സച്ചിനെതിരെയുള്ള മുന്നറിയിപ്പായി മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചുവെന്ന് താലിബാന്‍ വക്‌താവ്‌ വ്യക്‌തമാക്കി.

വെബ്ദുനിയ വായിക്കുക